മാഹിയിൽ പട്ടാപ്പകൽ മോഷണം: പ്രതി പിടിയിയിൽ

മാഹിയിൽ പട്ടാപ്പകൽ മോഷണം: പ്രതി പിടിയിയിൽ

മയ്യഴി: മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതിയെ തൊഴിലാളികൾ പിടി കൂടി. താമരശ്ശേരി, ബാലുശ്ശേരി ഉണ്ണിക്കുളം താഴെ കീഴഞ്ചേരി അനന്തു (21) നെയാണ് തൊഴിലാളികൾ പിടികൂടി പോലീസിനെ ഏല്പിച്ചത്. മാഹി നഗരസഭാ മുൻ കൌൺസിലർ പള്ളിയൻ പ്രമോദിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തിങ്കളാഴ്ച രാവിലെ 11 ഓടെ മോഷണം നടന്നത്. 
തൊഴിലാളിയുടെ ആൻഡ്രോയിഡ് ഫോണും 1100 രൂപയുമാണ് കവർന്നത്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് അവിടെയുണ്ടായിരുന്ന ഒരു തൊഴിലാളിയെ അക്രമിക്കാൻ ശ്രമമുണ്ടായി. സംഭവം നടക്കുന്നതിനിടെ അവിടെയെത്തിയ മറ്റൊരു തൊഴിലാളിയും കൂടി ചേർന്നാണ് പ്രതിയെ പിടികൂടിയത്. മൂന്ന് മുറികളുടെ വാതിലുകളുടെ പൂട്ടുകൾ പ്രതി തകർത്തിട്ടുണ്ട്.
മാഹി കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.