യാത്രയയപ്പ് നൽകി
പാനൂർ :
പെരിങ്ങത്തൂർ വില്ലേജ് ഓഫീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരായ കെ. അനിൽ കുമാർ, കെ. രാമചന്ദ്രൻ എന്നിവർക്ക് കരിയാട് പള്ളിക്കുനി പൗരാവലി ജനകീയ യാത്രയയപ്പ് നൽകി . പള്ളിക്കുന്നി പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി. എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു . കൗൺസിലർ കോടൂർ ബാലൻ അധ്യക്ഷത വഹിച്ചു. ശശിധരൻ പറമ്പത്ത് സ്വാഗതം പറഞ്ഞു. ടി.എച്ച്. നാരായണൻ, ആവോലം ബഷീർ, ബി. ബാബു , എൻ. സി . ടി . ഗോപീ കൃഷ്ണൻ, അനിൽ മേത്യു, രാജൻ ശബരി, ബാബു ചിത്തിര, രാമകൃഷ്ണൻ പള്ളിക്കുനി എന്നിവർ സംസാരിച്ചു .