വേനൽ ചൂടിലും ടാറിങ്ങ്: ചാലക്കരയിൽ ഉച്ചയ്ക്ക് ടാറിങ് പ്രവൃത്തി
ചാലക്കര: കടുത്ത വേനൽച്ചൂടിനിടയിലും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചാലക്കരയിൽ റോഡ് ടാറിങ്ങ് പ്രവർത്തികൾ നടന്നു. ശക്തമായ ചൂടിനിടയിലും തൊഴിലാളികൾ പ്രയാസകരമായ സാഹചര്യങ്ങളിൽ ജോലി തുടരുന്നതാണ് ശ്രദ്ധേയമായത്.
റോഡിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായാണ് ടാറിങ്ങ് പുരോഗമിക്കുന്നത്. അതേസമയം, ഉച്ചവെയിലിൽ ഇത്തരം ജോലികൾ നടത്തുന്നതിനെതിരെ നാട്ടുകാരിൽ ചിലരുടെ ആശങ്ക ഉയർന്നിട്ടുണ്ട്.