*വായന ചലഞ്ച്;പി.ആർ. ലൈബ്രറിയിൽ കാരിക്കേച്ചർ മത്സരം നടത്തി*
പാനൂർ:
തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നിർദേശപ്രകാരം നടക്കുന്ന വായന ചലഞ്ചിൻ്റെ ഭാഗമായി പാനൂർ പി.ആർ.ലൈബ്രറിയിൽ സാഹിത്യകാരിക്കേച്ചർ രചനാ മത്സരം നടത്തി. പ്രസിഡൻ്റ് കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക പുസ്തകദിനത്തിൽ ലൈബ്രറിയിൽ നടന്ന ആസ്വാദന കുറിപ്പ് മത്സരത്തിൽ രണ്ടു വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് കെ.പി.മോഹനൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു. സാൻഡ്രിയ,
ഐഷാനി, പല്ലവി എന്നിവർ യു.പി വിഭാഗത്തിലും ആഷിമ, ദേവഹിത, ആഷ്നിക എന്നിവർ ഹയർ സെക്കൻഡറി വിഭാഗത്തിലും ജേതാക്കളായി.
ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ പാട്യം, കെ.സിനി, കെ.കുമാരൻ, കെ.പി.രമേഷ് ബാബു, ജയചന്ദ്രൻ കരിയാട്, എൻ.കെ.സൈറ എന്നിവർ സംസാരിച്ചു. മേയ് രണ്ടിന് വൈകീട്ട് മൂന്നിന് പുസ്തകാവതരണ മത്സരം നടക്കും. മത്സരത്തിൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.