*തെരുവ് നായ വീട്ടിൽ കയറി വീട്ടമ്മയെ കടിച്ചു*
പെരിങ്ങത്തൂർ :
തെരുവ് നായ വീട്ടിൽ ഓടിക്കയറി വീട്ടമ്മയെ കടിച്ചു.പാനൂർ നഗരസഭയിലെ പുല്ലൂക്കര കല്ലറമടപ്പുരക്ക് സമീപം ജ്യോത്സനയിൽ രഖില (38) യെയാണ് തിങ്കളാഴ്ച രാവിലെ നായ ആക്രമിച്ചത്. റോഡിൽ നിന്ന് നായ്ക്കൾ കൂട്ടത്തോടെ വീട്ടിലേക്ക് കയറി വരികയും മുറ്റത്ത് വെച്ച് കാലിൽ കടിക്കുകയുമായിരുന്നു.
തുടർന്ന് പള്ളൂർ ഗവ. ആസ്പത്രിയിൽ ചികിത്സ തേടി.