*വിഷാരി പ്രകാശനം ചെയ്തു*
കൂത്തുപറമ്പ് :
കെ.ബി. പ്രശാന്ത് രചിച്ച കഥാസമാഹാരം "വിഷാരി പ്രകാശനം ചെയ്തു . നിർമ്മലഗിരി കോളേജ് മലയാള വിഭാഗം മേധാവി ഡോ.ദീപമോൾ മാത്യു പുസ്തകപ്രകാശനം നിർവ്വഹിച്ചു . എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ. പവിത്രൻ മാസ്റ്റർ പുസ്തകം സ്വീകരിച്ചു
ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എഴുത്തുകാരൻ എം. ലക്ഷ്മണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ എസ്. എൻ കോളേജ് പ്രൊഫസർ ഡോ . എം.പി. ഷനോജ് പുസ്തകം പരിചയപ്പെടുത്തി. ടി. എം . വിജയൻ മാസ്റ്റർ, ഡോ .സി. പത്മനാഭൻ , കെ.വിജയൻ മാസ്റ്റർ ,സി.വി. പ്രീതൻ എന്നിവർ ആശംസാഭാഷണം നടത്തി .
സ്പെൽ ബുക്സ് മാനേജിങ്ങ് എഡിറ്റർ എം.മനോഹരൻ സ്വാഗതവും ഗ്രന്ഥകാരൻ കെ. ബി. പ്രശാന്ത് നന്ദിയും പറഞ്ഞു. മാന്ത്രികൻ വിക്ടറി വിനേഷ് മാജിക് ഷോ അവതരിപ്പിച്ചു.