*സ്പോർട്സ് കരാത്തെ അക്കാദമി: മാർഷ്യൽ ആർട്സ് നൈറ്റ് ഇന്ന് മാഹിയിൽ*
സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 40ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ മാർഷ്യൽ ആർട്സ് നൈറ്റ്-2026 ഇന്ന് വൈകുന്നേരം 5 മണിക്ക് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്
എൻ.എസ്.കെ.എ കേരള–പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് കെ.വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് മാഹി പൊലീസ് സൂപ്രണ്ട് ഡോ:വിനയ് കുമാർ ഗാഡ്കെ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റ് പി.ഹൻഷി റാം ദയാൽ മുഖ്യാതിഥിയായിരിക്കും. 2025–26 വർഷത്തെ ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ വിതരണം ചെയ്യും. സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ എക്സലൻസ് അവാർഡ് എം.എം നഴ്സറി സ്കൂൾ പ്രധാന അധ്യാപിക ആർ.ബിന്ദുവിന് നൽകും. വിവിധ വിഭാഗങ്ങളിലായുള്ള അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. കരാത്തെ പ്രദർശനം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കുമെന്ന്.
വാർത്താ സമ്മേളനത്തിൽ സെൻസെയ് മിസ്ബ മുനീർ, സെൻസെയ് അങ്കിത് എന്നിവർ വിശദീകരിച്ചു.