*ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴക്കർഷകർ ദുരിതത്തിൽ*

*ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴക്കർഷകർ ദുരിതത്തിൽ*

പാനൂർ :

ചമ്പാട് മേഖലയിൽ കാട്ടുപന്നികളുടെ വ്യാപക ആക്രമണത്തിൽ വാഴകൃഷി നശിച്ചു. പുഴക്കോൾ മോഹനന്റെയും, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരന്റെയും കൃഷിയിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.

ഓരാങ്കൂൽ താഴയിൽ കെ.പി ശശിധരൻ നടത്തുന്ന കൃഷിയിടത്തിൽ ദിവസേനയെന്നോണം കാട്ടുപന്നികളുടെ ശല്യം തുടരുകയാണ്. കുലച്ചതും കുലയ്ക്കാറായതുമായ നിരവധി വാഴകളാണ് പന്നികൾ തകർത്തത്. കർഷകർ ഏറെ പ്രതീക്ഷയോടെ പരിപാലിച്ച വിളകളാണ് ഇങ്ങനെ നശിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ അധികൃതരോട് അഭ്യർത്ഥിച്ചു. വന്യമൃഗ ശല്യം മൂലം കൃഷി സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ ആവശ്യമാണ് എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.