*പ്രാണപ്രതിഷ്ഠ ചടങ്ങുകൾ*

*പ്രാണപ്രതിഷ്ഠ ചടങ്ങുകൾ*

പാനൂർ : 

തെക്കെ ചെണ്ടയാട് നീളാമംഗള പുരം ശ്രീ കൃഷ്ണ ക്ഷേത്രം പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ഞായറാഴ്ച സമാപിക്കും.

പതിനൊന്ന് ദിവസങ്ങളിലായാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്.

പത്താം ദിവസം നടന്ന സാംസ്കാരിക സദസിൽ ക്ഷേത്രം രക്ഷാധികാരി കുളങ്ങരേത്ത് ഭാസ്‌കരൻ മാസ്റ്റർ ആധ്യാത്മിക പ്രഭാഷണം നടത്തി

വാർഡ് മെമ്പർ എ.കെ സനില അധ്യക്ഷയായി. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി.കെ സജീവൻ, പ്രീത വിശ്വനാഥ്,ബീന അനന്തൻ എന്നിവർ സംസാരിച്ചു

ഞായറാഴ്ച രാവിലെ 4 ന് നടതുറന്ന് കണികാണൽ,എണ്ണ കലശാഭിഷേകം, പായസ പൂജ , ഹോമകലശാഭിഷേകം തത്വകലശാഭിഷേകം, ഉച്ചപൂജ , മംഗളാരതി എന്നിവ നടക്കും

വൈകിട്ട് 4 ന് ശ്രീഭൂതബലി, കാഴ്ചശീവേലി, ദീപാരാധന അത്താഴ പൂജ എന്നിവയും നടക്കും