രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണത്തിനെതിരെ പയ്യന്നൂരിൽ പൗരാവകാശ സംരക്ഷണ സമ്മേളനം

രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണത്തിനെതിരെ പയ്യന്നൂരിൽ പൗരാവകാശ സംരക്ഷണ സമ്മേളനം

പയ്യന്നൂര്‍:  രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണ ത്തിനും ജനാധിപത്യാവകാശ നിഷേധങ്ങൾക്കുമെതിരെ പയ്യന്നൂർ പൗരാവകാശ സംരക്ഷണ ഐക്യവേദിയുടെ നേതൃത്വത്തിൽ ‘പൗരാവകാശ സംരക്ഷണ സമ്മേളനം’ സംഘടിപ്പിക്കുന്നു.ഏപ്രിൽ 26, ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ ഗാന്ധിപാർക്കിൽ വെച്ചാണ് സമ്മേളനം.

സമ്മേളനത്തിൽ പത്മശ്രീ വി.പി. അപ്പുക്കുട്ട പൊതുവാൾ സമാധാന സന്ദേശം നൽകും. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. എം.എൻ. കാരശ്ശേരി  ഉദ്ഘാടനം ചെയ്യും.

സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. 

കെ. അജിത, ഡോ. പി.വി. രാജഗോപാൽ, ഡോ. എം.പി. മത്തായി, ഡോ. എ.കെ. രാമകൃഷ്ണൻ, ശ്രീ. ജോസഫ് സി മാത്യു, ശ്രീ. വി. എസ്. അനിൽകുമാർ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വർധിച്ചുവരുന്ന രാഷ്ട്രീയ ക്രിമിനൽവൽക്കരണവും ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റങ്ങളും ചർച്ച ചെയ്യുകയും പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള പൊതുജന മുന്നേറ്റം ശക്തിപ്പെടുത്തുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

പൗരാവകാശ പ്രവർത്തകർ, രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ, പൊതുജനങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു.