മധ്യവേനലിന് തണലായി വായന ചാലഞ്ച്!*
പന്തക്കൽ : വയലിൽ പീടിക നവോദയം വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന ചലഞ്ചിനു തുടക്കമായി.
വായനശാലയിൽ ലോക പുസ്തക ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക പ്രവർത്തകനും പിന്നണി ഗായകനുമായ എം . മുസ്തഫ മാസ്റ്റർ 'വായന ചാലഞ്ച് ' ഉദ്ഘാടനം ചെയ്തു.
ഇത്തവണത്തെ കഠിനമായ വേനലിലെ അവധിക്കാലത്ത് ഒരു തണലെന്ന പോലെ കുട്ടികൾക്ക് കളികൾക്കൊപ്പം വായനാനുഭവത്തിൻ്റെ ആനന്ദം കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ വായനാഭിരുചി വളർത്തുവാൻ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ 'മനസ്സറിഞ്ഞു വായിക്കാം, വിമാനത്തിൽ പറക്കാം!' എന്ന സന്ദേശവുമായി രൂപം നല്കിയ പരിപാടിയാണ് വായന ചാലഞ്ച്.
ഏപ്രിൽ 19 മുതൽ മെയ് 31 വരെ പരിപാടി നീണ്ടു നില്ക്കും.
വായന ചലഞ്ചിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ വിഭാഗങ്ങളിൽ പ്രത്യേകം മത്സരവും ഒപ്പം അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ട്.
ഗോൾഡൻ ചാലഞ്ച് നേടുന്നവർക്ക് സമ്മാനമായി സൗജന്യ വിമാന യാത്രയും ഒരുക്കുന്നുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ ജോതിർ ബാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.പി. ജ്യോതിർ മനോജ് ആശംസകൾ നേർന്നു.
ലൈബ്രറി കമ്മറ്റി മെമ്പർ മധുസൂദനൻ സ്വാഗതവും വായനശാല സെക്രട്ടറി റീന ജോതിർ മനോജ് നന്ദിയും പറഞ്ഞു.
പി.കെ.ദിനേശൻ , ഷാജി , ഷൈജ, വിനിഷ എന്നിവരും ബാലവേദി പ്രവർത്തകരായ
നിവ ജയൻ,
ആദ്യ സന്തോഷ്,
ഗൗരീ അരുൺ, ൠതു പല്ലവി തുടങ്ങിയവർ
പരിപാടികൾക്ക് നേതൃത്വം നൽകി.