മഹിമ അബ്ദുൾ മജീദ് വാഹനാപകടത്തിൽ മരണപെട്ടു
ചൊക്ലി:
ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻ ഭരണ സമിതിയംഗവും സിപിഐ(എം) കാഞ്ഞിരം ബ്രാ ഞ്ച് മെംബറും, ചൊക്ലിയിലെ പ്രമുഖവ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ, ചൊക്ലിയിലെ ഉണ്ണീന്റെവിട "അൽഹംദ്" വീട്ടിൽ പിപി അബ്ദു ൽ മജീദ്(57) എന്ന മഹിമ മജീദ് വാഹന അപക ടത്തിൽ മരണപ്പെട്ടു.
പൂക്കോട് ഇന്നലെ ഉച്ചക്കുണ്ടായ വാഹന അപക ടത്തിൽ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോ റിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് മരണപെട്ടത്.
പരേതരായ അബ്ദുളള യുടെയും, കദീശുവിന്റെയും മകനാണ്.
ഭാര്യ: സാജിദ
മക്കൾ:. നിഷ്മ, ആയിഷ, മുഹമ്മദ്, അഹമ്മദ് ഷാസിൽ.
മരുമക്കൾ: നുവൈസ്, റസിൻ.
സഹോദരങ്ങൾ: ഹസീന, പരേതയായ പാത്തൂട്ടി.
മയ്യത്ത് നമസ്കാരം: ഇന്ന് (23.04.2026) രാത്രി 11 മണിക്ക് (മകൻ ഗൾഫിൽ നിന്ന് എത്തിയ ശേഷം. ഗ്രാമത്തി ജുമാ മസ്ജിദിൽ
ആദര സൂചകമായി ഇന്ന് (23.04.2026) വൈ കുന്നേരം 3 മണി മുതൽ ചൊക്ലി മുതൽ പെട്ടി പ്പാലംവരെ ഹോട്ടൽ, ബെയ്ക്കറി, മെഡിക്കൽ ഷോപ്പ് എന്നിവ ഒഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഹർത്താലാചരിക്കും...