ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

കൂത്തുപറമ്പ്:  മമ്പറം ടൗണില്‍ സൗന്ദര്യവത്കരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം 27 വരെ ഗതാഗത നിയന്ത്രണമുണ്ട്.രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് നിയന്ത്രണം.

പിണറായി ഭാഗത്തുനിന്നും കൂത്തൂപറമ്പ് , കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പിണറായിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് പുത്തന്‍കണ്ടം വഴി താഴെ കായലോട് കണ്ണൂര്‍ റോഡില്‍ പ്രവേശിക്കണം.

അഞ്ചരക്കണ്ടിയില്‍ നിന്നും തലശ്ശേരി,കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മൈലുള്ളിമൊട്ടയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പവര്‍ലൂംമൊട്ട കണ്ണൂര്‍ റോഡ് വഴിയും കടന്നുപോകണം.

കൂത്തുപറമ്പ് നിന്നും പിണറായിയിലേക്ക് വരുന്ന വാഹനങ്ങള്‍ താഴെ കായലോടില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പുത്തന്‍കണ്ടം വഴി പോകണം.

മൂന്നുപെരിയ ഭാഗത്തുനിന്നും പിണറായിയിലേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞുപൊകണം.