വനിതാ ബില്ലിനെതിരായ പ്രതിപക്ഷ നിലപാട്: മാഹിയിൽ ബിജെപി പ്രതിഷേധം
മാഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെതിരെ കോൺഗ്രസും ഇടത് പ്രതിപക്ഷ പാർട്ടികളും സ്വീകരിച്ച നിലപാടിനെതിരെ ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗം സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ. വി. കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
“ഓപ്പറേഷൻ സിന്ധൂരിനെ എതിർത്തവർ തന്നെയാണ് വനിതാ ബില്ലിനെയും എതിർക്കുന്നത്. രാജ്യത്തിന്റെ വികാരത്തിനെതിരായി നിൽക്കുന്ന കോൺഗ്രസിനും പ്രതിപക്ഷത്തിനും ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല.”അദ്ദേഹം പറഞ്ഞു.
വൈകിട്ട് ചെമ്പ്ര റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിന് മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.
പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ദിനേശൻ അംഗവളപ്പിൽ, മഹിളാമോർച്ച പ്രസിഡന്റ് രജിത കെ. പി., സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അർച്ചന അശോക് എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ സ്വാഗതവും യുവമോർച്ച വൈസ് പ്രസിഡന്റ് വി. കെ. അശ്വതി നന്ദിയും പറഞ്ഞു