പ്രവീൺ കുമാറിന് പ്രധാനമന്ത്രിയുടെ പ്രശംസാ പത്രം

പ്രവീൺ കുമാറിന് പ്രധാനമന്ത്രിയുടെ പ്രശംസാ പത്രം

മാഹി : ഇന്ത്യ ഗവൺമെൻറ് സിവിൽ സർവീസുകാർക്ക് നൽകുന്ന പരിശീലനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച മിഷൻ കർമ്മയോഗി ഭാരതത്തിൻ്റെ (iGOT) ആയിരത്തിലധികം പരിശീലന വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിന് മാഹി മുനിസിപ്പാലിറ്റി മാനേജർ എം പ്രവീൺകുമാറിന് പ്രധാനമന്ത്രിയുടെ പ്രശംസ പത്രം ലഭിച്ചു. കർമ്മയോഗി ഭാരതത്തിൻ്റെ ആയിരത്തിലധികം പരിശീലന പദ്ധതിയിലാണ് പ്രവീൺകുമാർ പങ്കെടുത്ത്. പുതുച്ചേരി സംസ്ഥാനത്തിൽ  പ്രവീൺകുമാർ മാത്രമാണ് ആയിരത്തിൽ അധികം പരിശീലന പദ്ധതി പൂർത്തിയാക്കിയത്. ഇതിനെ തുടർന്ന് ഏപ്രിൽ ആദ്യവാരം നടന്ന സാധന സപ്താഹിനോട് അനുബന്ധിച്ച് പ്രവീൺകുമാറിന് ദക്ഷ ബാഡ്ജും, കർമയോഗി ഉത്കർഷ് ബാഡ്ജും ലഭിച്ചിരുന്നു. ഈ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന പത്രം പ്രവീൺകുമാറിന് ലഭിച്ചത്.