അഡ്വ: ബിജേഷ് ചന്ദ്രൻ പാലയത്ത് നിര്യാതനായി

അഡ്വ: ബിജേഷ് ചന്ദ്രൻ പാലയത്ത് നിര്യാതനായി

തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനും പന്ന്യന്നൂരിലെ നിറം ആർട്സ് സ്ഥാപക പ്രസിഡണ്ടും തലശ്ശേരി ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായിരുന്ന അഡ്വ: ബിജേഷ് ചന്ദ്രൻ പാലയത്ത് (50) നിര്യാതനായി. പരേതനായ വി.പി.ചന്ദ്രന്റെയും വി.വി.ജാനകിയുടെയും മകനാണ്.
ഭാര്യ: സജിന. മകൻ: ആദിത്യ ബിജേഷ്, സഹോദരൻ: ജിതേഷ് ചന്ദ്രൻ. സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ