ചെറുകഥ ശില്പശാല സംഘടിപ്പിച്ചു

ചെറുകഥ ശില്പശാല സംഘടിപ്പിച്ചു

തലശേരി :
മുദ്രപത്രം മാസിക സംഘടിപ്പിച്ച ഏകദിന ചെറുകഥാ ശില്പശാല തലശേരി ഗവ.എൽ .പി. സ്കൂളിൽ റവ. ഡോ. ജി. എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പി. ജനാർദ്ദനൻ അദ്‌ധ്യക്ഷനായ ഉദ്ഘാടന യോഗത്തിൽ  വി പി ഷീബ ടീച്ചർ ,അബ്ദുള്ള മാങ്ങാട്, സി. അബ്ദുൾ ജലീൽ , എം .രാജീവൻ മാസ്റ്റർ. കതിരൂർ ടി.കെ.ദി ലീപ് കുമാർ. അഡ്വ.കെ. സി. മുഹമ്മദ് ശബീർ  എന്നിവർ പ്രസംഗിച്ചു. വി. കെ. സുരേഷ് ബാബു . രമണി പുതിയടത്ത് എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസ്സ് നയിച്ചു. ശില്പശാലയിൽ പങ്കെടുത്തവർ കഥകൾ രചിക്കുകയും അനുഭവങ്ങൾ പങ്ക് വെക്കുകയും ക്യാമ്പ് അവലോകനം നടത്തുകയും ചെയ്തു.