ചൂട് സഹിക്കാനാവതെ വിദ്യാർത്ഥികൾ: സ്ക്കൂളുകൾക്ക് അവധി നൽകണം

ചൂട് സഹിക്കാനാവതെ വിദ്യാർത്ഥികൾ: സ്ക്കൂളുകൾക്ക് അവധി നൽകണം

മാഹി: കടുത്ത ചൂട് സഹിക്കാനാവാതെ മാഹി മേഖലയിലെ സ്ക്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയാണ്. ചൂട് കുറയുന്നത് വരെ മാഹിയിൽ സ്ക്കുളുകൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് മാഹി ചിൽഡ്രൺ കമ്മിറ്റി അഡ്മിനിസ്റ്റേറ്റർക്ക് നിവേദനം നൽകി. അഡ്വ. എൻ. കെ ഇന്ദ്രപ്രസാദ്, ടി.എം. പവിത്രൻ, അഡ്വ. എൻ .കെ സജ്ന എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.