മാഹിയിൽ സ്ത്രീ സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി പ്രതിഷേധം നാളെ

മാഹിയിൽ സ്ത്രീ സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി പ്രതിഷേധം നാളെ

മാഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സ്ത്രീ സംവരണ ബില്ലിനെതിരെ കോൺഗ്രസും ഇടത് പ്രതിപക്ഷ പാർട്ടികളും സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ പ്രതിഷേധവുമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) മാഹി മണ്ഡലം കമ്മിറ്റി രംഗത്ത്. പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ മാഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 22ന് വൈകുന്നേരം 4:30ന് ചെമ്പ്ര റോഡിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിക്കും. തുടർന്ന് പൊതുയോഗം നടക്കും.
ബിജെപി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ പി. കെ. കൃഷ്ണദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, പുതുച്ചേരി സംസ്ഥാന സമിതി അംഗം എ. ദിനേശ്, ടി. എ. ലതീപ് എന്നിവർ പങ്കെടുത്തു