എൻ സി സി ക്യാമ്പ് ആരംഭിച്ചു
6 കേരളാ ബറ്റാലിയൻ എൻ സി സി യുടെ ഈ വർഷത്തെ വാർഷിക പരിശീലന ക്യാമ്പ് കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിൽ വിവിധ എൻ സി സി വിഷയങ്ങളിൽ ക്ലാസ്സുകളും ട്രെയിനിംഗും നടക്കും. ഫയറിംഗ്, മാപ് റീഡിങ്, ടെന്റ് പിച്ചിങ്, ഫയർ ആൻഡ് റെസ്‌ക്യു, ഫസ്റ്റ് എയ്ഡ്, ഡ്രിൽ, ആയുധ പരിശീലനം എന്നിവക്ക് പുറമെ ഇത്തവണ ആദ്യമായി സിലബസിൽ ഉൾപ്പെടുത്തിയ ഡ്രോൺ പരിശീലനവും നടക്കും. ക്യാമ്പിൽ 15 സ്ഥാപനങ്ങളിലെ 500 ഓളം കേഡറ്റുകൾ, എൻ സി സി ഓഫീസർമാർ, ഇൻസ്ട്രറക്ടർമാർ, സിവിലിയൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുക്കുന്നു.ക്യാമ്പ് ഏപ്രിൽ 30 നു സമാപിക്കും.ക്യാമ്പ് ഇന്ന് രാവിലെ 9 മണിക്ക് 6 കേരളാ ബറ്റാലിയൻ കമാന്റിങ് ഓഫീസർ കേണൽ വികാസ് ജയിൻ ഉൽഘാടനം ചെയ്യും. ക്യാമ്പ് ഡെപ്യുട്ടി കമാന്റഡന്റ് കേണൽ സഞ്ജയ് പിള്ളൈ, ക്യാമ്പ് അഡ്ജുറ്റന്റ് ലെഫ്റ്റനന്റ് സുസുകി എ, സുബേദാർ മേജർ സി കെ സുആൻ ടോൺസിംഗ് എന്നിവർ ക്യാമ്പ് നു നേതൃത്വം നൽകുന്നു.