*പ്രതിഷ്ഠാദിന ഉത്‌സവം*
പാനൂർ :
അണിയാരം തൈക്കണ്ടി നാഗസ്ഥാനം പ്രതിഷ്ഠാദിന ഉത്സവം 20 തിങ്കളാഴ്ച നടക്കുന്നതാണ്.രാവിലെ എട്ടുമണിമുതൽ പ്രതിഷ്ഠാദിന വാർഷിക കർമ്മങ്ങൾ ,വിശേഷാൽ പൂജകൾ, പായസഹോമം, കലശ പൂജ , കലശാഭിഷേകം,വൈകുന്നേരം നാഗപൂജ ,സർപ്പ ബലി എന്നിവ ഉണ്ടാകും. ബ്രഹ്മശ്രീ
പാതിരാകുന്നത്ത് മനയിൽ ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.