മന്തി ഹോട്ടലിന്റെ വിഷു ആശംസ; വിദ്വേഷ പ്രചാരണം പാടില്ലെന്ന് പൊലീസ്, സമൂഹ്യ മാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം
വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ ഉടനടി കണ്ടെത്തുന്നതിനായി സൈബര്‍ പോലീസ് നിരീക്ഷണം ശക്തമാക്കി
തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് നല്‍കിയ ഹോട്ടലിന്റെ പരസ്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം പാടില്ലെന്ന് കേരള പൊലീസ്. പരസ്യചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിന് പ്രസ്തുത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. . സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.