കൈതാൽ ബട്ടക്കാരി അഹ്‌മദ് നിര്യാതനായി.
ന്യൂമാഹി : ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം "ശുക്ർ" ൽ താമസിക്കുന്ന കൈതാൽ ബട്ടക്കാരി അഹ്‌മദ് (73) നിര്യാതനായി.
പരേതരായ ഹസ്സന്റെയും ഖദീജയുടെയും മകനാണ്.
ജമാഅത്തെ ഇസ്‌ലാമി ന്യൂമാഹി ഹൽഖയിലെ സജീവ പ്രവർത്തകനും ന്യൂമാഹി ഏരിയ സമിതി അംഗവുമാണ്.
കൂടാതെ വെൽഫെയർ പാർട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി അംഗം, വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റെപ്സ് ന്യൂമാഹി എക്സിക്യൂട്ടീവ് മെമ്പർ, ന്യൂമാഹി പെരിങ്ങാടി ബൈത്തുസ്സകാത്ത് എക്സിക്യൂട്ടീവ് മെമ്പർ, ഹിറ സോഷ്യൽ സെന്റർ ന്യൂമാഹി എക്സിക്യൂട്ടീവ് മെമ്പർ, സംഗമം അയൽ കൂട്ടായ്മ ഹിറ ഗ്രൂപ്പ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: ചീക്കിലോടൻ കോർച്ചൻ കണ്ടി ആമിന..
മക്കൾ: സിയാദ് (ദുബായ്), സബ്ന, സഫാദ് (ദുബായ്)
മരുമക്കൾ: മുബീന, റാഷിദ്, തസ്‌നിം
സഹോദരി: ആയിഷ.
ജനാസ നമസ്ക്കാരം ഇന്ന് ശനിയാഴ്ച (18/04/2026) ളുഹറിന് ശേഷം വീടിന് അടുത്തുള്ള മുബാറക്ക് മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബറിസ്ഥാനിൽ