സുവർണ ജൂബിലി ആഘോഷിച്ചു

സുവർണ ജൂബിലി ആഘോഷിച്ചു

പാനൂർ :
ചെണ്ടയാട് ദീപിക തിയേറ്റേഴ്‌സ് സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസി. കെ.ഫസീല ഉദ്ഘാടനം ചെയ്തു.
 സംഘാടക സമിതി ചെയർമാൻ കെ. പി. വി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.രവീന്ദ്രൻ  റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വെച്ച് വ്യതസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഭാസ്കരൻ വയലാണ്ടി, ഉഷ.വി.പി, സജീദ് മാസ്റ്റർ, രാജൻ കെ, അശ്വതി മോഹൻ, പി.വി പുരുഷു, സി. പി രവീന്ദ്രൻ, കെ.പി സജ്ജീവ് കുമാർ എന്നിവർ ആശംസയർപ്പിച്ചു . സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്ലാസെടുത്തു. കൺവീനർ മോഹനൻ കെ സ്വാഗതവും കെ.പി പ്രേമൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.