നിതിൻ രാജിന്റെ മരണം: ഡോക്ടർ റാമും ഡോക്ടർ സംഗീതയും ഇടക്കാല ജാമ്യാപേക്ഷ നൽകി
അഞ്ചരക്കണ്ടി : നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ റാമും ഡോക്ടർ സംഗീതയും ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചു. നിതിൻ രാജിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ജാമ്യഹരജിയിൽ ഇവർ ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടയിലാണ് അറസ്റ്റ് ഒഴിവാക്കുന്നതിനായി ഡോക്ടർമാർ കോടതിയിൽ ഹരജി സമർപ്പിച്ചത്. സംഭവത്തിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിയമനടപടികളുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇവർ കോടതിയെ അറിയിച്ചു. ഹരജിയിൽ കോടതി വരുംദിവസങ്ങളിൽ തീരുമാനമെടുക്കും.