ഒളവിലം സഫ്ദർ ഹാസ്മി വായനശാലയുടെ നവീകരിച്ച കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും നടന്നു.
ഒളവിലം - സഫ്ദർ ഹാഷ്മി വായനശാലയുടെ നവീകരിച്ച കെട്ടിടോദ്ഘാടനവും ഐ വി ദാസ് സ്മാരക ഹാളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് അധ്യക്ഷത വഹിച്ചു. ഡോ. രാജ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ വിശിഷ്ടതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിഫ്താഹ് ടി വി, വാർഡ് മെമ്പർ പുരുഷു വരക്കൂർ, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ പ്രദീപ്, എം ഒ ചന്ദ്രൻ , പ്രദീപൻകോട്ടേമ്മൽ, വൈ ചിത്രൻ, എം കെ വിശ്വനാഥൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി പി സാജു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ടി ടി വേണുഗോപാൽ സ്വാഗതവും ചെയർമാൻ എൻ പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ സംഘാടക സമിതി സ്വരൂപിച്ച കസേരകൾ, മേശ, ടാർപായ എന്നിവ ചടങ്ങിൽ സെക്രട്ടറിയെ ഏല്പിച്ചു.
വായനശാലയ്ക്ക് എൻ. പി. സുരേന്ദ്രൻ മാസ്റ്ററുടെ സ്മരണയ്ക്കായ് നൽകിയ അലമാരയുടെ താക്കോൽ ദാന ചടങ്ങും നടന്നു. ചടങ്ങിൽ വായനശാലയ്ക്ക് സ്ഥലം സംഭാവന ചെയ്ത കുനിയിൽ കെ. സി. ഗംഗാധരൻ മാസ്റ്റർ, വായനശാല സ്ഥാപക അംഗങ്ങൾ, കെട്ടിട നിർമാണത്തിൽ സന്നദ്‌ധത സേവനം നടത്തിയവർ, നാട്ടിലെ സന്നദ്‌ധതാ സേവനം നടത്തുന്നവർ, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, വടംവലി ടീം അംഗങ്ങൾ, ശിങ്കാരിമേളം ടീം അംഗങ്ങൾ, സർഗോത്‌സവം വിജയികൾ എന്നിവരെ ആദരിച്ചു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗാനമേള, ഓടക്കുഴൽ ഫ്യൂഷൻ, നാടൻ പാട്ട് എന്നിവയോടെ വാർഷികാഘോഷവും വിപുലമായി ആഘോഷിച്ചു.