കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി മീര ശ്രീവാസ്തവ പി.എം.ശ്രീ കെ.വി. മാഹി സന്ദർശിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി മീര ശ്രീവാസ്തവ പി.എം.ശ്രീ കെ.വി. മാഹി സന്ദർശിച്ചു.

മാഹി :മയ്യഴിയിലെ പി. എം. ശ്രീ. പദ്ധതിയിലുൾപ്പെട്ട വിദ്യാലയങ്ങളിലേക്കുള്ള ഫീൽഡ് വിസിറ്റിൻ്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി മീര ശ്രീവാസ്തവ മാഹി പി.എം.ശ്രീ.കേന്ദ്രീയ വിദ്യാലയം സന്ദർശിച്ചു.

പ്രിൻസിപ്പാൾ എൻ. ഗിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിദ്യാലയം ജോയിൻ്റ് സെക്രട്ടറിയെ സ്വീകരിച്ചു. 

മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ, സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി പി ഷിജു എന്നിവരും ജോയിന്റ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. വിദ്യാലയത്തിലെ കളിസ്ഥലം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവർ നിരീക്ഷിച്ചു. സ്‌കൂളിന് അനുവദിച്ച പി. എം. ശ്രീ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചു നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയ മീര ശ്രീവാസ്തവ പ്രിൻസിപ്പാളിനെയും വിദ്യാലയ മാനേജുമെൻ്റ് കമ്മറ്റിയെയും അഭിനന്ദിച്ചു.