എ. പി. കുഞ്ഞിക്കണ്ണന്റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.
ന്യൂമാഹി :മലയാളകലാഗ്രാമം സ്ഥാപകനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ എ. പി. കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കല പ്രതിമ
മലയാള കലാഗ്രാമത്തിൽ സ്ഥാപിക്കുന്നു.
മെയ് 2 ന് രാവിലെ 11 മണിക്ക്
വിഖ്യാത കഥാകൃത്ത് ടി. പത്മനാഭന്റെ അധ്യക്ഷതയിൽ
മുഖ്യ മന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.. പ്രശസ്ത ശില്പി എൻ. മനോജ്‌കുമാറാണ് ശില്പം രൂപകല്പന ചെയ്തത്.തുടർന്ന് വൈകീട്ട് 3 ന് കലാഗ്രാമം 32ാം വാർഷികാഘോഷവും നടക്കും.
സംഘാടക സമിതി രൂപീകരണയോഗത്തിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തു അംഗം പി. കെ. മോഹനൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. കലാഗ്രാമം ട്രസ്റ്റി ഡോ. എ. പി. ശ്രീധരൻ, അഡ്മിനിസ്‌ട്രെറ്റർ പി. ജയരാജൻ, അസീസ് മാഹി, ചാലക്കര പുരുഷു, വി. കെ. രാഗേഷ് കെ. പി. സുനിൽകുമാർ, ഡോ. മുനീർ, അഡ്വ. എൻ.കെ.സജ്‌ന , പ്രശാന്ത് ഒളവിലം സംസാരിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് അർജുൻ പവിത്രൻ (രക്ഷാധികാരി)ഡോ. എ. പി. ശ്രീധരൻ (ചെയർമാൻ )
അസീസ് മാഹി (ജന. കൺവീനർ )എന്നിവരെയും വിവിധ സബ്കമ്മിറ്റി
ഭാരവാഹികളായി ചാലക്കര പുരുഷു, ഡോ. മുനീർ, നിബിൻരാജ് ,സിറോഷ്,പ്രശാന്ത് ഒളവിലം, അഡ്വ. എൻ.കെ. സജ്‌ന, വൈ.എം. അനിൽകുമാർ, ടി.പി.ഷിജു , എന്നിവരെയും. തിരഞ്ഞെടുത്തു.