നടപന്തൽ സമർപ്പിച്ചു
പെരിങ്ങത്തൂർ :
പുല്ലൂക്കര കല്ലറ മുത്തപ്പൻ മടപ്പുരയിൽ അന്നദാനം കൂട്ടായ്മ നിർമ്മിച്ചു നൽകിയ നടപ്പന്തൽ മടപ്പുരയ്ക്ക് സമർപ്പിച്ചു. വൈകീട്ട് മുത്തപ്പൻ വെള്ളാട്ടത്തിനൊപ്പമാണ് സമർപ്പണ ചടങ്ങുകൾ നടന്നത്. മടപ്പുര ഭരണ സമിതി ഭാരവാഹികളും അംഗങ്ങളും അന്നദാന കൂട്ടായ്മ ഭാരവാഹികളും പങ്കെടുത്തു. പോതി തെയ്യവും കലാപരിപാടികളും നടന്നു.