*നെയ്യമൃത് ഭക്തസംഗമവും കുടുംബ കൂട്ടായ്മയും ചെറുവാഞ്ചേരിയിൽ നടന്നു*
ചെറുവാഞ്ചേരി :
ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം സംഗമവും കുടുംബ കൂട്ടായ്മയും ചെറുവാഞ്ചേരിയിൽ സംഘടിപ്പിച്ചു.ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ചെറുവാഞ്ചേരി നെയ്യമൃത് മഠത്തിൽ കൊട്ടിയൂർ സമുദായം ഭട്ടതിരിപ്പാട് കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തി.
എൻ എസ് എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഭക്തസംഘം വൈസ് പ്രസിഡണ്ട് സി .വി . ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു.ഭക്തസംഘം സിക്രട്ടറി തില്ലങ്കേരി വി. എം. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഭക്തസംഘം ജനറൽ സെക്രട്ടറി എം. ആർ. രജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ മുഖ്യപ്രഭാഷണം നടത്തി.കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ സമ്മാനദാനം നിർവഹിച്ചു. ഭക്തസംഘം രക്ഷാധികാരിമാരായ വില്ലിപ്പാലൻ ഇ.വി. മാധവക്കുറുപ്പ്, തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ , വിജയൻ നമ്പ്യാർ,ഭക്തസംഘം സെക്രട്ടറി പി. പി. രാമചന്ദ്രൻ മാസ്റ്റർ,മുതിരേരി ക്ഷേത്രം ട്രസ്റ്റി രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. സി.ബാലകൃഷ്ണൻ, സി.വി.ശ്രീവത്സൻ, സംഗീത് മഠത്തിൽ, പി .മൃദുല, സിന്ധു രത്നാകരൻ എന്നിവർ സംബന്ധിച്ചു . വൈഷ്‌ണ ചന്ദ്രൻ പ്രാർത്ഥന ചൊല്ലി.
പി .വി . മാധവൻ നമ്പ്യാർ സ്വാഗതവും പി.പി.രൂപേഷ് നന്ദിയും പറഞ്ഞു.
ഭക്ത സംഗമം ആദ്യ ദിന പരിപാടികൾ പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റിട്ട. എൻ എ എം കോളേജ് കായിക വകുപ്പ് മേധാവി പ്രെഫ .ഡോ. എം കെ മധുസൂദനൻ കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. തുടർന്ന് നടന്ന മാതൃ സംഗമത്തിൽ ഡോ. കെ.വി. ശശിധരൻ ജീവിതത്തിൻ്റെ വർത്തമാനം എന്ന വിഷയത്തിൽ ഫാമിലി കൗൺസിലിംഗ് ക്ലാസ് എടുത്തു.തുടർന്ന് ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിരോധ ചങ്ങലയും നടന്നു.