*വായന ചലഞ്ച്; പാനൂരിൽ മേഖലാതല യോഗം ചേർന്നു*

*വായന ചലഞ്ച്; പാനൂരിൽ മേഖലാതല യോഗം ചേർന്നു*

പാനൂർ: 

മനസ്സ് നിറയെ വായിക്കാം - ആകാശത്ത് പറക്കാം ' എന്ന സന്ദേശത്തോടെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏപ്രിൽ 19 മുതൽ മെയ് 30 വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ച് വിജയിപ്പിക്കാൻ പാനൂർ മേഖലാതല യോഗം ചേർന്നു. 55 വായനശാലകളുടെ പ്രസിഡൻ്റ്, സെക്രട്ടറി, ലൈബ്രേറിയൻ, രണ്ട് ഫെസിലിറ്റേർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പാനൂർ പി.ആർ.ലൈബ്രറി ഹാളിൽ ചേർന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിലംഗം ജയചന്ദ്രൻ കരിയാട്, മേഖലാ സെക്രട്ടറി കെ.പ്രദീപ് എന്നിവർ സംസാരിച്ചു.

   ഭാവി തലമുറയെ വായനശാലകളിലേക്ക് ആകർഷിക്കുന്ന തരത്തിൽ വിവിധ ഇനങ്ങളിലായി മേഖലയിലെ മുഴുവൻ ഗ്രന്ഥാലയങ്ങളിലും വായന ചലഞ്ച് നടത്താനും മികച്ച കുട്ടികൾക്ക് വിമാനയാത്ര അടക്കമുള്ള സമ്മാനങ്ങൾ നൽകാനും തീരുമാനിച്ചു.