*വോട്ട് എല്ലാവരുടെയും കടമ: എം. മുകുന്ദൻ*
മാഹി: വോട്ട് രേഖപ്പെടുത്തുന്നത് ഓരോ പൗരന്റെയും കടമയാണെന്നും എല്ലാവരും ആ ഉത്തരവാദിത്വം നിർവഹിക്കണമെന്നും എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. പോളിംഗ് ബൂത്തിലുണ്ടായ തിരക്ക് ജനങ്ങളിൽ തിരഞ്ഞെടുപ്പിനോടുള്ള താത്പര്യം പ്രകടമാണെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പള്ളൂർ കസ്തൂർബ ഗാന്ധി ഹൈസ്കൂൾ ബൂത്ത് നമ്പർ 24-ൽ ഭാര്യയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.