കൈലാശ്നാഥൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി
പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കെ. കൈലാശ്നാഥൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച വോട്ടിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ തന്നെ പോളിംഗ് കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം, തന്റെ ജനാധിപത്യ കടമ നിർവഹിക്കുകയും പൊതുജനങ്ങൾക്കും വോട്ട് ചെയ്യാൻ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.