ആവേശ തിരയിളക്കികെ.കെ രമയുടെ കടലോര പര്യടനം.

ആവേശ തിരയിളക്കികെ.കെ രമയുടെ കടലോര പര്യടനം.

അഴിയൂർ: യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമയുടെ തീരദേശ പര്യടനം ആവേശമായി. പൂഴിത്തലയില്‍ നിന്ന് തുടങ്ങിയ പര്യടനത്തില്‍ നിരവധി പേര്‍ അണിചേര്‍ന്നു.

പൂഴിത്തലയില്‍ മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ് നിര്‍മാണത്തിന് തുടക്കം കുറിച്ചത് അടക്കം നിരവധി കാര്യങ്ങള്‍ നടപ്പിലാക്കിയതായി കെ.കെ.രമ പറഞ്ഞു. മല്‍സ്യ മേഖലയെ സംരക്ഷിക്കാന്‍ വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അഴിയൂര്‍ ബീച്ച്, എരിക്കല്‍, ചോമ്പാല്‍ ഹാര്‍ബര്‍, മാടാക്കര, കേളു ബസാര്‍, അറക്കല്‍ ക്ഷേത്രം, മാളിയേക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കി. സ്ഥാനാര്‍ഥിക്ക് ഒപ്പംഎന്‍.വേണു, കോട്ടയില്‍ രാധാകൃഷ്ണന്‍, പറമ്പത്ത് പ്രഭാകരന്‍, യു.എ.റഹീം, സതീശന്‍ കുരിയാടി, പ്രദീപ് ചോമ്പാല, പി ബാബുരാജ്, വി കെ അനില്‍കുമാര്‍, ബാബു ഒഞ്ചിയം, സഹീര്‍ കാന്തിലാട്ട്, സി നിജിന്‍, വി പി പ്രകാശന്‍, കെ കെ ഷെറിന്‍ കുമാര്‍, പി പി ഇസ്മായില്‍, മർവാൻ അഴിയൂർ എന്നിവര്‍ സംസാരിച്ചു.