അധികാരം സാധാരണക്കാരിലെത്തിക്കും: സ്ഥാനാർത്ഥി സരസ്വതി
മാഹി നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ചക്ക അടയാളത്തിൽ മത്സരിക്കുന്ന പി.പി. സരസ്വതി വിജയിച്ചാൽ അധികാരം സാധാരണക്കാരിലെത്തിക്കുന്ന വാഗ്ദനങ്ങൾ പ്രഖ്യാപിച്ചു.
മുതിർന്ന പൗരന്മാർക്ക് നാലിടങ്ങളിലായി പകൽ വീട് സ്ഥാപിക്കും ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം 600 രൂപയാക്കും തെരുവ് നായ ശല്യം നിർമ്മാർജനം ചെയ്യാൻ പ്രത്യേക ഷെൽട്ടർ സ്ഥാപിക്കും. ജലനിധി പദ്ധതിയിലൂടെ ജലസ്രോതസ്സുകൾ നവീകരിച്ച് ഉപയോഗ യോഗ്യമാക്കി സംരക്ഷിക്കും. എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷൂറൻസ്, കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകും. പൊതു ടോയിലറ്റും ഷി ടോയിലറ്റും സ്ഥാപിക്കും. ഓവുചാലുകൾ വൃത്തിയാക്കി സ്ലാബുകൾ സ്ഥാപിച്ച് സൂക്ഷിക്കും. സ്ത്രീ ശാക്തികരണത്തിനുവേണ്ടി സ്വയം സഹായ സംഘങ്ങൾക്ക് ഫണ്ട് അനുവദിക്കും. പള്ളൂർ സ്പിന്നിംഗ് മിൽതുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന വിധം മയ്യഴിയെ സൃഷ്ടിക്കുമെന്ന് സ്ഥാനാർത്ഥി പി.പി.സരസ്വതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അഡ്വ.ശ്യാം പ്രസാദ്, ടി.വി.രാജൻ, പി.ഷൈന, പി.രാജശ്രീ എന്നിവർ പങ്കെടുത്തു.