പുതുച്ചേരിയിലും കോൺഗ്രസ്സ് ഗ്യാരണ്ടി. പുതുച്ചേരിയെ കോർപ്പറേറ്റുകൾക്ക് വിൽപ്പന നടത്താൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

പുതുച്ചേരിയിലും കോൺഗ്രസ്സ് ഗ്യാരണ്ടി.                                                              പുതുച്ചേരിയെ കോർപ്പറേറ്റുകൾക്ക് വിൽപ്പന നടത്താൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

പുതുച്ചേരി:
പുതുച്ചേരി സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തീരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയം ഉറപ്പു വരുത്താനുള്ള പ്രചരണത്തിനായി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുച്ചേരിയിലെത്തി.
പുതുച്ചേരിയെ അദാനിയെ പോലുള്ള കോർപ്പറേറ്റുകൾക്ക് വിൽപ്പന നടത്താനുള്ള ബി.ജെ.പിയുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വൈദുതിവകുപ്പ് സ്വകാര്യവത്ക്കരിക്കയാണ്. പുതുച്ചേരിയിൽ ഇപ്പോൾ നടക്കുന്നത് കമ്മീഷൻ ഭരണമാണ്. കുടിവെളള പദ്ധതിയായാലും റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തി നടത്തിയാലും 30 ശതമാനം കമ്മീഷൻ വാങ്ങുന്ന എജന്റായി സർക്കാർ മാറിയിരിക്കയാണ്. വ്യാജമരുന്ന് നിർമ്മിച്ചു വിൽക്കുന്നവരുടെയും ഗുണ്ടകളുടെയും ബിനാമിയായി ഇവർ പ്രവർത്തിക്കുകയാണ്. ഇതിന് അറുതി വരുത്താൻ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന മതേതര പുരോഗമന സംഖ്യം പുതുച്ചേരിയിൽ അധികാരത്തിലെത്തണം. കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കും. പതിനായിരങ്ങളെ സക്ഷി നിർത്തി രാഹുൽ ഗാന്ധി കോൺഗ്രസ്സ് ഗ്യാരണ്ടി പ്രഖ്യാപിച്ചു.
യുവാക്കളുടെ തൊഴിൽ അവകാശം ഉറപ്പുവരുത്തുന്ന തൊഴിൽ പദ്ധതിയിലൂടെ തൊഴിലില്ലാത്ത യുവാക്കൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ മുപ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 2000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഓരോ കുടുംബത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താൻ ഒരു വർഷത്തിൽ ഒരു കുടുംബത്തിന് 20 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ മെഡിക്കൽ ഇൻഷുറൻസും വർഷത്തിലൊരിക്കൽ ഒരു സമ്പൂർണ്ണ മെഡിക്കൽ പരിശോധനയും നൽകും. സ്ത്രീകൾക്ക് പുതുച്ചേരിയിൽ എല്ലാ സർക്കാർ ബസ്സുകളിലും സൗജന്യയാത്ര അനുവദിക്കും. യുവതി യുവാക്കൾക്ക് ⁠ സർക്കാർ ജോലികൾക്കുള്ള പ്രായപരിധി ഇളവ് വരുത്തി 40 വയസ്സായി നിശ്ചയിക്കും. ആറു മാസത്തിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പ് നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ്സ് നേതാവ് ഗിരീഷ് ചോദങ്കർ, കോൺഗ്രസ്സ് പ്രസിഡണ്ട് വി.വൈദ്യലിംഗം എം.പി, മുൻ മുഖ്യമന്ത്രി വി.നാരായണസാമി, ഡി.എം.കെ നേതാവ് ശിവ എം.എൽ.എ, വി.വൈദ്യനാഥൻ എം.എൽ.എ, ദിനേശ് ഗുണ്ട റാവു, ഡോ:അജ്ഞലി നിമ്പാൽകർ എന്നിവർ സംസാരിച്ചു.