ഇരട്ടപ്പിലാക്കൂലിൽ എൽഡിഎഫ് പൊതുയോഗം
മാഹി: മാഹി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ സംഘടിപ്പിച്ചു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു.
മാഹി മുൻ എംഎൽഎ ഡോ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി അഡ്വ അശോക് കുമാർ,സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി. ശബ്‌നം, സിപിഐ മാഹി ലോക്കൽ സെക്രട്ടറി സിഗേഷ്, വടക്കൻ ജനാർദ്ദനൻ, കെ.പി നൗഷാദ് എന്നിവർ പ്രസംഗിച്ചു.