മുസ്ലിം ലീഗ് പിന്തുണക്കുന്ന സ്ഥാനാർത്ഥി രമേശ് പറമ്പത്താണ്: പ്രാഫ.കെ.എം. ഖാദർ മൊയ്തീൻ

മുസ്ലിം ലീഗ് പിന്തുണക്കുന്ന സ്ഥാനാർത്ഥി രമേശ് പറമ്പത്താണ്: പ്രാഫ.കെ.എം. ഖാദർ മൊയ്തീൻ

മുസ്ലിം ലീഗ് എക്കാലത്തും ഇന്ത്യാ സഖ്യത്തോടൊപ്പം യോജിച്ചാണ് പ്രവർത്തിക്കുന്നത്. മാഹിയിലും പുതുച്ചേരിയിലും കോൺഗ്രസ്സിനാണ് പൂർണ്ണ പിന്തുണ നൽകിയിട്ടുള്ളത്. തമഴ്നാട്ടിൽ രണ്ടും ബംഗാളിൽ മുന്നും സീറ്റിൽ ഞങ്ങൾ ഇന്ത്യാ മുന്നണിയിൽ മത്സരിക്കുന്നുണ്ട്. കേരളത്തിലടക്കമുള്ള ലീഗിന്റെ സ്ഥാനാർത്ഥികൾക്ക് ഏണി ചിഹ്നം നൽകാൻ മുൻകൂട്ടി അനുമതി പത്രം നൽകിയിട്ടുണ്ട്. ദേശീയ നേതാക്കളെ തെറ്റിദ്ധരിപ്പിച്ചണ് മാഹിയിലെ പ്രവർത്തകർ മുന്നണി ചർച്ചകൾ പൂർത്തികരിക്കുന്നതിന് മുന്നെ തന്നെ അനുമതിപത്രം കൈവശപെടുത്തിയത്. നേതൃത്വത്തിന്റെ വാക്കുകൾ ധിക്കരിച്ച് പത്രിക പിൻവക്കാതെ പാർട്ടി വിരുദ്ധ പ്രവർത്തനാ നടത്തിയ 7 ഓളം പേരെ പുറത്താക്കിയിട്ടുണ്ട്. മാഹിയിൽ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിനാണ് മുസ്ലിം ലീഗ് പിന്തുണ നൽകിയിട്ടുള്ളത്  മുസ്ലിം ലീഗിന്റെ പേരിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.
മറ്റു പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നു മുസ്ലിം ലീഗ് ദേശിയ പ്രസിഡണ്ട് പ്രൊഫ.കെ.എം.ഖാദർ മൊയ്തീൻ മാഹിയിൽ നാടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസി.സൈനുൽ ആബിദ് സഫാരി, സ്ഥാനാർത്ഥി രമേശ് പറമ്പത്ത് എം.എൽ.എ, മുസ്ലിം ലീഗ് നേതാക്കളായ അഡ്വ.കെ.എ.ലത്തീഫ്, ടി.ഇബ്രാഹിം കുട്ടി,, 'സഫ്ബാൻ, കൂലോത്തും കണ്ടി ബഷീർ, മുഹമ്മദലി, ഇംത്തിയാസ് എന്നിവർ സംബന്ധിച്ചു.