സി.വി രാമകൃഷ്ണൻ അടങ്ങാത്ത നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകം : ജസ്റ്റിസ് .എ ബദറുദ്ദീൻ

സി.വി രാമകൃഷ്ണൻ അടങ്ങാത്ത നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകം : ജസ്റ്റിസ് .എ ബദറുദ്ദീൻ

പ്രതികൂല സാഹചര്യങ്ങളെ ഇഛാശക്തി കൊണ്ട് മറികടന്ന് ജീവിത വിജയം നേടിയ അഡ്വ. സി.വി രാമകൃഷ്‌ണൻ  പുതിയ തലമുറക്ക് മാതൃകയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.എ .ബദറുദ്ദീൻ  അഭിപ്രായപ്പെട്ടു. പയ്യന്നൂരിൽ അഡ്വ സി.വി. രാമകൃഷ്ണൻ അനുസ്മരണവും അമര സാക്ഷ്യം ഓർമ്മപുസ്‌തകത്തിൻ്റെ പ്രകാശനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവും നീതിയും കാലാതിവർത്തിയാകുന്നത് അതിൻ്റെ വ്യാഖ്യാനങ്ങളിലൂടെയാണ്. നിയമങ്ങളും നിയമജ്‌ഞരും സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കണമെന്നുംജസ്റ്റിസ് ബദറുദ്ദീൻ അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ് ഏച്ചിക്കാനം പുസ്‌തകം ഏറ്റുവാങ്ങി. കോഴിക്കോട് അഡീഷനൽ ജില്ലാ ജഡ്ജ് സി. സുരേഷ് കുമാർ അനുസ്മരണ ഭാഷണം നടത്തി. പയ്യന്നൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി.കെ. രവീന്ദ്രൻ, അഡ്വ. കെ. ബ്രിജേഷ്‌കുമാർ, അഡ്വ. എസ്. ഗൗരി അന്തർജനം, അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് വി.വി.മധുസൂദനൻ എന്നിവർ സംസാരിച്ചു എഡിറ്റർ എ.വി. സന്തോഷ് കുമാർ പുസ്തകാനുഭവം അവതരിപ്പിച്ചു. പുസ്‌തകത്തിൻ്റെ രൂപകല്‌പന നിർവഹിച്ച മധു ഒറിജിനും ഇലസ്ട്രേഷൻ നടത്തിയ പ്രകാശൻ പുത്തൂരിനും ഉപഹാരങ്ങൾ നൽകി. പ്രശസ്ത ഡോട്ട് ചിത്രകാരൻ സുരേഷ് അന്നൂർ വരച്ച അഡ്വ സി.വി. രാമകൃഷ്ണൻ്റെ ഡോട്ട് കാരിക്കേച്ചർ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. യു രാജേഷ് സ്വാഗതവും സി.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.