നിരോധിത പുകയില ഉത്പന്നങ്ങളുമായി പന്തക്കൽ സ്വദേശി പിടിയിൽ

നിരോധിത പുകയില ഉത്പന്നങ്ങളുമായി പന്തക്കൽ സ്വദേശി പിടിയിൽ

മാഹി: പന്തക്കൽ കമ്പിപ്പാലം ബസ് സ്റ്റോപ്പിന് സമീപം വച്ച് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പോലീസ് പിടിയിലായി. പന്തക്കൽ സ്വദേശി നന്ദനനെയാണ് (49) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 19 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

പന്തക്കൽ എ.എസ്.ഐ സുജിത്ത്, സ്പെഷ്യൽ ഗ്രേഡ് എ.എസ്.ഐ ഷൈനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ പള്ളൂർ എസ്.എച്ച്.ഒ ജി. സന്തോഷ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.