പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി എന്ന രാഷ്ട്രീയ തന്ത്രഞ്ജൻ

പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി എന്ന രാഷ്ട്രീയ തന്ത്രഞ്ജൻ

പുതുച്ചേരി മുഖ്യമന്ത്രി രംഗസാമിഎന്ന രാഷ്ട്രീയ തന്ത്രഞ്ജൻ - 16 വർഷം പുതുച്ചേരി മുഖ്യമന്ത്രി തട്ടാൻ ചാവിടി മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടുന്നു.


മാഹി: പുതുച്ചേരി രാഷ്ട്രീയത്തിലെ തന്ത്രഞ്ജൻ, എൻ.ആർ.കോൺഗ്രസ് നേതാവ് - നീണ്ട 16 വർഷം പുതുച്ചേരി മുഖ്യമന്ത്രി - രംഗസാമി വീണ്ടും അദ്ദേഹത്തിൻ്റെ സ്വന്തം മണ്ഡലമായ പുതുച്ചേരിയിലെ തട്ടാൻ ചാവടി മണ്ഡലത്തിൽ നിന്ന് ഇക്കുറിയും ജനവിധി തേടുന്ന പുതുച്ചേരിക്കാരുടെ  'മക്കൾ മുതലവർ '. മുൻ തമിഴ് നാട് മുഖ്യമന്ത്രി കെ. കാമരാജിൻ്റെ ക്ഷേമ പദ്ധതികളുടെ ആരാധകൻ കൂടിയാണ് രംഗസാമി.-
   1980 കളിലാണ്  നിയമ ബിരുദധാരിയായ രംഗസാമി പുതുച്ചേരി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. 6 വർഷം കോൺഗ്രസിൻ്റെ മുഖ്യ മന്ത്രിയായി.1990 ൽ തട്ടാൻ ചാവടി മണ്ഡലത്തിൽ നിന്ന് ജനതാദൾ സ്ഥാനാർഥി പെത്തപ്പെരുമാളോട് മത്സരിച്ച് രംഗസാമി പരാജയപ്പെട്ടു. തോറ്റതോടെ കടുത്ത നിരാശയായി - രാഷ്ട്രീയം വിടാൻ പോലും തീരുമാനിച്ചു. പക്ഷെ രംഗ സാമിയുടെ അടുത്ത അനുയായികൾ ആ നീക്കത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
    അനുയായികൾ തമിഴ് നാട് സേലത്തെ  അപ്പ പൈത്തിയം സാമിയുടെ ഉപദേശം തേടാൻ നിർദ്ദേശിച്ചു. ഗുരു അദ്ദേഹത്തെ രാഷ്ട്രീയത്തിൽ തുടരാൻ പ്രേരിപ്പിച്ചു. ഗുരു കടാക്ഷത്തിൽ പിന്നീട് തട്ടാൻ ചാവടി മണ്ഡലം രംഗസാമിയെ കൈവിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം എന്നും അനുകൂലം'
   2001 ൽ കോൺഗ്രസ് മുഖ്യമന്ത്രിയായി. വണ്ണിയർ സമുദായത്തിൽ നിന്ന് ഉന്നത പദവിയിലെത്തുന്ന വ്യക്തി കൂടിയായി. 2006 ൽ വീണ്ടും കോൺഗ്രസ് മുഖ്യമന്ത്രിയായി. അതിനിടെ തൻ്റെ തട്ടാൻ ചാവിടിയിൽ മാത്രം വികസന പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന വിമർശനം സ്വന്തം പാർട്ടിയിൽ നിന്നുണ്ടായി. തട്ടാൻ ചാവടി മുഖ്യമന്ത്രി എന്നും വിശേഷിപ്പിച്ചു. 2008 ൽ കോൺഗ്രസിൽ നിന്ന് പുറത്തായി. എം.എൽ.എ സ്ഥാനം രാജിവെച്ച് മാധ്യമ പ്രവർത്തകരോട് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം അറിയിച്ചു. ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ്  എന്ന പുതിയ പാർട്ടി രൂപീകരിച്ചു. 2011 ലെ തിരഞ്ഞെടുപ്പിൽ എൻ.ആർ കോൺഗ്രസ് 17 സീറ്റിൽ മത്സരിച്ചു.15 ലും വിജയിച്ചു. ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടെ രംഗസാമിയുടെ പാർട്ടി അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി.എ ഐ എ ഡി എം കെ യും മുന്നണിയിൽ ഉണ്ടായിരുന്നു. പിന്നീട് എ ഐഡിഎം കെ യു മായുള്ള ബന്ധം വിട്ടിരുന്നു. 2021 ൽ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തിൽ വിജയിച്ച് മുഖ്യമന്ത്രിയായി. 10 വർഷം എൻ.ആർ കോൺഗ്രസ് മുഖ്യമന്ത്രിയായി - ഏപ്രിൽ 9ന് നടക്കുന്ന പുതുച്ചേരി നിയമ സഭാ  തിരഞ്ഞെടുപ്പിൽ വീണ്ടും തട്ടാൻ ചാവടി മണ്ഡലത്തിൽ നിന്നും വിജയം നേടാൻ മത്സരിക്കുകയാണ്. എം.പി.യും, കോൺഗ്രസ് മുഖ്യമന്ത്രിയൊക്കെയായിരുന്ന വി.വൈദ്യലിംഗമാണ് എതിർ സ്ഥാനാർഥി.