*കേന്ദ്ര മന്ത്രി മൻസുഖ് മണ്ഡവിയ്ക്ക് മാഹിയിൽ സ്വീകരണം*

*കേന്ദ്ര മന്ത്രി മൻസുഖ് മണ്ഡവിയ്ക്ക് മാഹിയിൽ സ്വീകരണം*

മാഹി: കേന്ദ്ര തൊഴിൽ & തൊഴിലവസര വകുപ്പിന്റെയും യുവജനകാര്യങ്ങളും കായികവകുപ്പിന്റെയും മന്ത്രിയായ മൻസുഖ് മണ്ഡവിയ്ക്ക് എൻഡിഎ നേതാക്കൾ മാഹിയിൽ സ്വീകരണം നൽകി. പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള മന്ത്രിയായ അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മാഹിയിലെത്തിയത്.

മാഹി മണ്ഡലം ബി.ജെ.പി പ്രസിഡന്റ് പ്രബീഷ് കുമാർ, എൻഡിഎ സ്ഥാനാർഥി എ. ദിനേശൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ കുമാർ, എൻ.ആർ. കോൺഗ്രസ് നേതാവ് ഒ.പി. ശിവദാസ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് മന്ത്രിയെ സ്വീകരിച്ചു.

“മാഹിയിൽ എൻഡിഎയ്ക്ക് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. വികസനമാണ് നമ്മുടെ പ്രധാന അജണ്ട,” എന്ന് മണ്ഡവിയ പറഞ്ഞു.