കെ.കെ.രമ യൂത്ത് വാക്ക് സംഘടിപ്പിച്ചു.

കെ.കെ.രമ യൂത്ത് വാക്ക് സംഘടിപ്പിച്ചു.

അഴിയൂർ: സ്ഥാനാർത്ഥികളുടെ മണ്ഡലതല പരിപാടികൾക്കൊപ്പം വ്യത്യസ്ത പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്ത് വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളുടെ പര്യടനം. കെ.കെ രമയുടെ പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് റവല്യൂഷണറി യൂത്ത് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ പൂഴിത്തല ബീച്ചിൽ യൂത്ത് വാക്ക് സംഘടിപ്പിച്ചു. യൂത്ത് വാക്കിന് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. യൂത്ത് വാക്കിൽ നിരവധി പേർ അണിനിരന്നു. അഫ്നാസ് ചോറോട് , സി. നിജിൻ , അൻസീർ പനോളി , ജി. രതീഷ് , കോട്ടയിൽ രാധാകൃഷ്ണൻ ,പി.പി. ജയഫർ,  പി.കെ. സിബി എന്നിവർ പകെടുത്തു.