മയ്യഴിയുടെ തുടർ വികസനത്തിന് കോൺഗ്രസ്സ് വിജയിക്കണം: മുനവ്വറലി തങ്ങൾ
# ആവേശമായി മാഹിയിൽ റോഡ് ഷോ
മാഹി: പുതുച്ചേരി നിയമസഭയിലേക്ക് നടക്കുന്ന തിരെഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സ് വിജയിക്കേണ്ടത് മയ്യഴിയുടെ വികസന തുടർച്ചയ്ക്ക് അനിവാര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ സഖ്യത്തെ നയിക്കാൻ കോൺഗ്രസ്സാണ് ഉചിതമായ പ്രസ്ഥാനമെന്നും മുസ്ലിം ലീഗ് എന്നും കോൺഗ്രസ്സിനോട് ചേർന്നാണ് മാഹിയിൽ പ്രവർത്തിച്ചിട്ടുള്ളത്. ഈ തിരെഞ്ഞെടുപ്പിലും അത് തുടരുമെന്നും മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പാണക്കാട് മുനവ്വറലി തങ്ങൾ. സഖ്യം ചെയർമാൻ ടി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് കെ.സുധാകരൻ എം.പി, അഡ്വ.കെ.എ.ലത്തീഫ്, രമേശ് പറമ്പത്ത്, ഷിബു ബീരാൻ, കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, പി.ടി.സി. ശോഭ, പി.പി.ആശാലത സംസാരിച്ചു. നൂറു കണക്കിന് ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെയുള്ള റോഡ് ഷോയും നടന്നു.