തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഡിവിഷണൽ റെയിൽവേ മാനേജർ സന്ദർശിച്ചു

തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഡിവിഷണൽ റെയിൽവേ മാനേജർ സന്ദർശിച്ചു


അമൃത ഭാരത് പദ്ധതി പ്രകാരം നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ദക്ഷിണമേഖല റെയിൽവേ ഡിവിഷണൽ മാനേജർ ശ്രീ.മധുകർ റൗട്ടിനു റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ശശികുമാർ കല്ലിടുംബിൽ,ഗിരിഷ് കുമാർ മക്രേരി എന്നിവർ പൂച്ചെണ്ട് നൽകി  സ്വീകരിച്ചു.സ്റ്റേഷൻ അഭിമുഖികരിക്കുന്ന വിവിധ ആവശ്യങ്ങൾ ഡിവിഷണൽ മാനേജരുടെ ശ്രദ്ധയിൽ പെടുത്തി.
രാമേശ്വരം ട്രെയിനിനും,ഗരീബ് രഥ് എക്സ്പ്രസ്സിനും,വന്ദേ ഭാരതിനും സ്റ്റോപ്പ് അനുവദിക്കുക,ബസ്സ് സ്റ്റാണ്ടിലേക്ക് നടപ്പാത നിർമ്മിക്കുക, വാഹന പാർക്കിങ്ങ് സ്ഥലത്ത് ഷെൽട്ടർ നിർമ്മിക്കുക.വടക്ക് ഭാഗത്തെ ഫുട്ട് ഓവർ ബ്രിഡ്ജിനുള്ളിൽ ലൈറ്റിങ്ങ് എർപ്പെടുത്തുക,ഒന്നാം പ്ളാറ്റ്ഫോമിൻ്റെ വടക്ക് ഭാഗത്ത് ടോയിലറ്റ് നിർമ്മിക്കുക, പ്ളാറ്റ്ഫോമുകളുടെ ഇടയിലുള്ള വിടവുകളെല്ലാം കൂട്ടി യോജിപ്പിച്ച്,ഒഴിച്ചിട്ട ഭാഗത്ത് മേൽക്കൂര നിർമ്മിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള  നിവേദനവും സമർപ്പിച്ചു.