കേരളത്തിൽ ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരും തേജസ്വി യാദവ്
പാനൂർ : കേരളത്തിൽ ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ വർക്കിംങ് പ്രസിഡൻ്റും, ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. അംബേദ്ക്കർ വിഭാവനം ചെയ്ത മതേതര ഇന്ത്യ എന്ന വിശാലമായ കാഴ്ചപ്പാടിനെ ബി ജെപിയും സംഘ് പരിവാര സംഘടനകളും രാജ്യത്ത് ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.ഇവരുടെ സംസ്ക്കാരവും പ്രത്യായശാസ്ത്രവും വെറുപ്പിൻ്റെതാണ്. ബിഹാറും പിന്നോക്കാവസ്ഥ മറികടന്നു കേരളം പൊലെയാകും. അതിനുള്ള പരിശ്രമത്തിലാണ് ബിഹാർ. ഉജ്ജ്വലമായ ഭരണമാണ് കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞ 10 വർഷം കാഴ്ചവെച്ചത്. എല്ലാ ജനവിഭാഗങ്ങളിലെക്കും സർക്കാരിൻ്റെ പരിരക്ഷയും കരുതലും ലഭിച്ചിട്ടുണ്ട്. വർഗീയയതയോട് സന്ധിയാകാത്ത നിലപാട് തന്നെയാണ് ഇടതുപക്ഷത്തിൻ്റെ കൈ മുതലെന്നും തേജസ്വിയാദവ് പറഞ്ഞു.കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ പ്രവീണിൻ്റെ തെരഞ്ഞെടുപ്പു പ്രചരണത്തിൻ്റെ ഭാഗമായി പാനൂർ പാറാട് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു യാദവ്.
കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പ്രസംഗം പരിഭാഷപ്പെടുത്തി. സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, സിപിഐ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ പി ദാമോദരൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനത പാർട്ടി സംസ്ഥാന സെക്രട്ടറി പി പി ദിവാകരൻ, കെ പി ശിവപ്രസാദ്, രാമചന്ദ്രൻ ജോൽസന,വി പി മുഹമ്മദ് റാഫി, കെ പി യൂസഫ്, അനു ചാക്കോ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ ധനഞ്ജയൻ സ്വാഗതം പറഞ്ഞു.