ഐക്യ മതേതര പുരോഗമന സഖ്യത്തിന്റെ റോഡ് ഷോ ഇന്ന്
ഐക്യ മതേതര പുരോഗമന സഖ്യത്തിന്റെ റോഡ് ഷോ ഇന്ന്
മാഹി: മാഹി നിയോജക മണ്ഡലത്തിലെ ഐക്യ മതേതര പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥി രമേശ് പറമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് (വ്യാഴം) മാഹിയിൽ റോഡ് ഷോയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
മുണ്ടോക്ക് പഴയ പോസ്റ്റോഫീസ് പരിസരത്ത് നിന്ന് വൈകിട്ട് 3 മണിക്ക് റോഡ് ഷോ ആരംഭിക്കും. ബൈക്കുകളും മറ്റു വാഹനങ്ങളുമായി പ്രവർത്തകർ അനുഗമിക്കുന്ന പ്രചാരണ റാലി പൂഴിത്തലയിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി., മുസ്ലിം യൂത്ത് ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, സ്ഥാനാർഥി രമേശ് പറമ്പത്ത് എന്നിവരും മാഹിയിലെയും കേരളത്തിലെയും മറ്റ് നേതാക്കളും പങ്കെടുക്കും.