മംഗ്ളൂരു- രാമേശ്വരം വണ്ടിക്ക് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ,

മംഗ്ളൂരു- രാമേശ്വരം വണ്ടിക്ക് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ,

മലബാർ മേഖലയിലെ റെയിൽവേ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി സർവ്വിസ് ആരംഭിച്ച16621/16622 മംഗ്ളൂരു-രാമേശ്വരം പ്രതിവാര എക്സ്പ്രസ്സ് ട്രെയിൻ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സർവ്വിസ് ആരംഭിച്ചെങ്കിലും തലശ്ശേരിയിൽ സ്റ്റോപ്പനുവദിച്ചില്ല.
പഴനി,മധുര,കൊടൈക്കനാൽ യാത്രകൾ എളുപ്പമാക്കുന്നതിനാൽ തീർത്ഥാടകർക്കും,വിനോദ സഞ്ചാരികൾക്കും,വ്യാപാര വാണിജ്യ മേഖലകൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രാമേശ്വരം ട്രെയിൻ വടക്കൻ കേരളത്തിലെ യാത്രാ ക്ലേശത്തിനു അൽപ്പം പരിഹാരമാകും.
വയനാട് റെയിൽവേ ഭൂപടത്തിലില്ലാത്തതിനാൽ കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രക്കാരും പുതുശ്ശേരി സ്റ്റേറ്റിൻ്റെ ഭാഗമായ മാഹിയിലെ യാത്രക്കാരും ആശ്രയിക്കുന്ന സ്റ്റേഷനാണ് തലശ്ശേരി.
മലബാർ മേഖലയിലെ റെയിൽ കണക് റ്റിവിറ്റിയിൽ ഇനിയും മുന്നേറ്റം ഉണ്ടാക്കാൻ പാലക്കാട് ഡിവിഷനിൽ ഇപ്പോൾ വരുമാനത്തിൻ്റെ കാര്യത്തിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന തലശ്ശേരിക്ക് കഴിയും.
അതിനാൽ തലശ്ശേരിയുടെ പ്രാധാന്യം കണക്കിലെടുത്ത് മംഗലാപുരം രാമേശ്വരം വണ്ടിക്ക് തലശ്ശേരിയിൽ സ്റ്റോപ്പുവദിക്കണം എന്നാവശ്യപ്പെട്ട് ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ശ്രീ. ആർ.എൻ.സിങ്ങിനും പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ടിനും രാജ്യസഭാ എം.പി.സി.സദാനന്ദൻ മാസ്റ്റർക്കും വടകര എം.പി.ഷാഫി പറമ്പിലിനും റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി.