ക്ഷയരോഗ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
മാഹി : ലോക ക്ഷയരോഗ നിവാരണ ത്തിന്റെ ഭാഗമായി മാഹി ആരോഗ്യ വകുപ്പ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ക്ഷയരോഗം അവസാനിപ്പിക്കാം, രാജ്യങ്ങൾ നയിക്കുന്നത്, ജനങ്ങളാൽ നയിക്കപ്പെടുന്നു. എന്ന സന്ദേശം ഉയർത്തിയാണ് ബോധവർക്കരണ റാലി സംഘടിപ്പിച്ചത്. മാഹി ടാഗോർ പാർക്കിൽ നിന്നും ആരംഭിച്ച റാലി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷയരോഗ വകുപ്പ് മേധാവി ഡോ. ആദിൽ വാഫി , ദന്തരോഗ വിഭാഗം മേധാവി ഡോ. ബി. സതീഷ് എന്നിവർ നേതൃത്വം കൊടുത്തു.