യാത്രയയപ്പ് നൽകി
പള്ളൂർ:
കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂരിൽ
നിന്നും 39 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ് മിസ്ട്രസ്സ് ശ്രീമതി ലിസി ഫെർണാണ്ടസിന്
സ്നേഹാദരങ്ങളോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.
ചടങ്ങിൽ എസ്. എം. സി. ചെയർ പേഴ്സൺ കെ. സി. ജോഷ്ന അധ്യക്ഷത വഹിച്ചു. സുലേഖ ശ്രീമതി ലിസി ഫെർണാണ്ടസിനെ ആദരിച്ചു. പി. കെ. സതീഷ് കുമാർ, എ. ടി. പത്മജ, ബ്രിജിന, പി. കെ. സത്യഭാമ എന്നിവർ ആശംസാഭാഷണം നടത്തി.
വൈസ് ചെയര്‍പേഴ്സൺ കെ. സന്തോഷ് സ്വാഗതവും സുലൈമാൻ നന്ദിയും പറഞ്ഞു.